റിയാദ്: വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തില്‍ സൗദി അറേബ്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങളുടെ ആദ്യ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ട് മുതല്‍ 14 വരെയുള്ള സര്‍വ്വീസുകളാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതില്‍ കേരളത്തിലേക്ക് സര്‍വ്വീസുകളൊന്നുമില്ല.

ഹൈദരാബാദ്, ബെംഗളൂരു, ദില്ലി, മുംബൈ, ഗയ, അമൃത് സര്‍ എന്നിവിടങ്ങളിലേക്കായി ഒമ്പത് സര്‍വ്വീസുകളുടെ ഷെഡ്യൂളാണ് ഇന്ത്യന്‍ എംബസി പുറത്തുവിട്ടത്. നേരത്തെ ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനങ്ങളുടെ സമയക്രമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ രണ്ട് വിമാന കമ്പനികളുടേതുമായി 16 ഷെഡ്യൂളാണ് ഇന്ത്യയിലേക്ക് പ്രഖ്യാപിച്ചത്.

 ഇതില്‍ 10 എണ്ണവും കേരളത്തിലേക്കാണ്. വന്ദേ ഭാരത് ദൗത്യത്തിന്റെ ആദ്യ ഷെഡ്യൂളില്‍ പുതുതായി പ്രഖ്യാപിച്ച എയര്‍ ഇന്ത്യ സര്‍വ്വീസുകളുള്‍പ്പെടെ മൂന്ന് വിമാന കമ്പനികളുടേതായി സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് ആകെ 25 സര്‍വ്വീസുകളാണ് നിലവിലുള്ളത്.