ദുബൈ: ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പിലൂടെ ലക്ഷങ്ങള്‍ സമ്മാനം നേടാനും അതിലൂടെ ജീവിതം തന്നെ മാറ്റിമറിക്കാനും അവസരം നല്‍കുന്ന ജി.സി.സിയിലെ ഏക പ്രതിവാര നറുക്കെടുപ്പാണ് മഹ്‌സൂസ്. ഒരിടവേളയ്ക്ക് ശേഷം ഏറെ സവിശേഷതകളോടെ മഹ്‌സൂസ് നറുക്കെടുപ്പ് പുനരാരംഭിച്ചപ്പോള്‍ ഇതില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാനുള്ള ഉപഭോക്താക്കളുടെ വ്യഗ്രതയും ആകാംക്ഷയും വര്‍ധിച്ചെന്ന് എല്ലാ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പ് വ്യക്തമാക്കുന്നു. ഗള്‍ഫ് മേഖലയിലും ലോകമെമ്പാടുമുള്ള ഭാഗ്യാന്വേഷികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് അവരെ പ്രചോദിപ്പിക്കുന്നതിനായി, അവിശ്വസനീയമായ സമ്മാനരീതിയാണ് മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരുക്കിയിട്ടുള്ളത്. 56,290  ഭാഗ്യവാന്‍മാരാണ് മഹ്‌സൂസിന്റെ കഴിഞ്ഞ നറുക്കെടുപ്പുകളിലൂടെ 18,500,000 ദിര്‍ഹം നേടിയത്.

2020 ഡിസംബര്‍ 26 ശനിയാഴ്ച യുഎഇ പ്രാദേശിക സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പിലെ രണ്ടാം സമ്മാനത്തുക (5/6) ഇരട്ടിയായി ഉയര്‍ത്തി 2,000,000 ദിര്‍ഹം ആക്കിയിരിക്കുകയാണെന്ന ആവേശകരമായ വാര്‍ത്ത ഇപ്പോൾ മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് എല്‍എല്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്.

ആറ് സംഖ്യകള്‍ യോജിച്ച് വരുന്നവിജയികൾക്ക് ഒന്നാം സമ്മാനമായി 50 മില്യന്‍ ദിര്‍ഹം വീതിച്ചെടുക്കാം. ഒരുമില്യൺ ദിര്‍ഹം റോൾ ഓവർ ചെയ്തിരിക്കുന്നതിനാൽ ഈ ആഴ്ച അഞ്ച് സംഖ്യകള്‍ യോജിച്ചുവരുന്ന വിജയികക്ക് രണ്ട് മില്യന്‍ ദിര്‍ഹം വീതിച്ചെടുക്കാം. നാല് സംഖ്യകള്‍ യോജിച്ചു വരുന്നവര്‍ക്ക് 1000 ദിര്‍ഹം വീതവും മൂന്ന് സംഖ്യകള്‍ യോജിച്ചു വരുന്നവര്‍ക്ക് 35 ദിര്‍ഹവും സമ്മാനം ലഭിക്കും.

ഈ ആഴ്ച മുതൽ നിങ്ങൾക്കു പുതിയ രീതിയിൽ നറുക്കെടുപ്പിൽ പങ്കെടുക്കാനും അതേസമയം ആവശ്യക്കാരുടെ ദാഹശമനത്തിന് ഒരു പങ്കുവഹിക്കാനുള്ള അവസരവും നൽകുന്നു. പങ്കെടുക്കുന്നവർ mahzooz.ae വെബ്‌സൈറ്റ് സന്ദർശിച്ചു അൽ ഇമാറാത് വാട്ടർബോട്ടിൽ വാങ്ങേണ്ടതായിട്ടുണ്ട്. 35 ദിർഹംസ് വിലയുള്ള വാട്ടർ ബോട്ടിലുകൾ സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന എണ്ണം സെലക്ട് ചെയ്തു 'ആഡ് ടു കാർട്ട്' ക്ലിക്ക് ചെയ്യുക. വാങ്ങുന്ന ഓരോ ബോട്ടിലും നിങ്ങള്‍ക്ക് നറുക്കെടുപ്പിലേക്കുള്ള ഒരു എൻട്രി നൽകുന്നു. ഈ പുതിയ സംവിധാനം വഴി ഭാവിയിലേക്കുള്ള നറുക്കെടുപ്പുകളിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. നറുക്കെടുപ്പില്‍ നിങ്ങള്‍ പര്‍ചേസ് ചെയ്യുന്ന ഓരോ വാട്ടർ ബോട്ടിലും മഹ്‌സൂസിന്റെ പങ്കാളികൾ വഴി ആവശ്യക്കാരിലെത്തും.

ഉപഭോക്താക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള വേദിയൊരുക്കുന്നതിനൊപ്പം സാമൂഹിക നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും മഹ്‌സൂസ് ജാഗരൂകരാണ്. ശരിയായ അവസരം ലഭിക്കുകയാണെങ്കില്‍ നേട്ടങ്ങള്‍ക്ക് പരിധിയില്ലെന്ന വിശ്വാസം അടിസ്ഥാനമാക്കിയാണ് മഹ്‌സൂസ് ആരംഭിച്ചത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കിയും ആവശ്യക്കാര്‍ക്ക് സാഹായങ്ങളെത്തിച്ചും മഹ്‌സൂസ് കഴിഞ്ഞ കാലങ്ങളിള്‍ സാമൂഹിക നന്മയ്ക്കായി പ്രവര്‍ത്തിച്ചു വരികയാണ്.

മഹ്‌സൂസ് പ്രതിവാര ഡ്രോവിൽ പങ്കെടുക്കാൻ വാട്ടർ ബോട്ടിലുകൾ പർച്ചെസു ചെയ്തു സംഭാവന നൽകുന്നതിനായി mahzooz.ae സന്ദർശിക്കുക. 2020 ഡിസംബര്‍ 26 ശനിയാഴ്ച, യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് 50 മില്യൺ ദിർഹംസ് ഗ്രാൻഡ് പ്രൈസുമായി നിങ്ങളെ കാത്തിരിക്കുന്ന മഹ്‌സൂസിന്റെ അടുത്ത ഡ്രോ.

"

Mahzooz.ae എന്ന വെബ്സൈറ്റ് വഴിയോ Asianetnews.com ഫേസ്ബുക്ക് പേജിലൂടെയോ മഹ്സൂസ് നറുക്കെടുപ്പ് ലൈവായി കാണാം.