രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 70 ശതമാനം പേര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ 50 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവര്‍ക്ക് രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്നുമുതല്‍. ജൂണ്‍ 24 വ്യാഴാഴ്ച മുതല്‍ ഇവര്‍ക്ക് രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി തുടങ്ങുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷന്‍ തുടരും. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 70 ശതമാനം പേര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ 587 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെ 16.8 ദശലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona