വ്യാപാരിയായ പരാതിക്കാരന്‍ ബിസിനസ് ആവശ്യത്തിനായി കൊണ്ടുപോയ പണമാണ് നഷ്ടമായത്. ഒരു സ്ഥാപനവുമായി 18 ലക്ഷം ദിര്‍ഹത്തിന്റെ വ്യാപാരം ഉറപ്പിച്ച ശേഷം കമ്പനിയുടെ പി.ആര്‍.ഒയ്ക്ക് പണം നല്‍കാനായി പോകുന്നതിനിടെയായിരുന്നു സംഭവം. 

ദുബായ്: 10 ലക്ഷം ദിര്‍ഹവുമായി (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) കടന്നുകളഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ അര മണിക്കൂറിനകം പിടികൂടി ദുബായ് പൊലീസ്. ജൂണ്‍ 17നായിരുന്നു സംഭവം. അല്‍ മുറഖബ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. തന്റെ പക്കലുണ്ടായിരുന്ന 10 ലക്ഷം ദിര്‍ഹം അടങ്ങിയ പെട്ടി സെക്യൂരിറ്റി ജീവനക്കാരന്‍ മോഷ്ടിച്ചെന്നും അതുമായി വാഹനത്തില്‍ കടന്നുകളഞ്ഞന്നുമായിരുന്നു പരാതി.

വ്യാപാരിയായ പരാതിക്കാരന്‍ ബിസിനസ് ആവശ്യത്തിനായി കൊണ്ടുപോയ പണമാണ് നഷ്ടമായത്. ഒരു സ്ഥാപനവുമായി 18 ലക്ഷം ദിര്‍ഹത്തിന്റെ വ്യാപാരം ഉറപ്പിച്ച ശേഷം കമ്പനിയുടെ പി.ആര്‍.ഒയ്ക്ക് പണം നല്‍കാനായി പോകുന്നതിനിടെയായിരുന്നു സംഭവം. ഇടപാടിന്റെ ആദ്യ ഗഡുവായി എട്ട് ലക്ഷം ദിര്‍ഹം നേരത്തെ കൈമാറിയിരുന്നു. ബാക്കി 10 ലക്ഷം ദിര്‍ഹം കൈമാറാന്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഒരു സുഹൃത്തിനൊപ്പം അല്‍ മുറഖബയിലുള്ള ഒരു കെട്ടിടത്തിലെത്തി.

സ്ഥലത്ത് എത്തുമ്പോള്‍ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവരാനായി താന്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ അയക്കാമെന്ന് പി.ആര്‍.ഒ നേരത്തെ പറഞ്ഞിരുന്നു. പരാതിക്കാരനും സുഹൃത്തും എത്തിയപ്പോള്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ ഇവരുടെ അടുത്തേക്ക് വന്നു. എന്നാല്‍ അകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തനിക്ക് പണം പരിശോധിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. വാഹനത്തിനുള്ളിലേക്ക് കയറി പണം പരിശോധിക്കാന്‍ ഇരുവരും ആവശ്യപ്പെട്ടെങ്കിലും സെക്യൂരിറ്റി ജീവനക്കാരന്‍ തയ്യാറായില്ല.