ദുബായ്: യുഎഇയില്‍ ആരാധനാലയത്തിന് തീയിട്ട യുവാവിന് ജയില്‍ ശിക്ഷ. ഫെഡറല്‍ സുപ്രീം കോടതിയാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്. ഇയാളുടെ പ്രവൃത്തി ഭീകരവാദമാണെന്നും കോടതി വ്യക്തമാക്കി. 34കാരനായ വിദേശിയായ യുവാവിനെ 10 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. അബൂദാബി കോടതിയുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. ജയില്‍ ശിക്ഷക്ക് ശേഷം കോടതി നടപടികള്‍ക്കുള്ള പണം ഈടാക്കി ഇയാളെ നാടുകടത്തും. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. 

സ്പര്‍ധയുണ്ടാക്കാനായി ഇയാള്‍ മനപൂര്‍വം ആരാധനാലയത്തിന് തീയിടുകയായിരുന്നുവെന്നും ഇയാളുടെ പ്രവൃത്തി ഭീകരവാദമാണെന്നും സ്റ്റേറ്റ് സെക്യൂരിറ്റി പ്രൊസിക്യൂഷന്‍ വാദിച്ചു. മറ്റൊരു ആരാധനാലയത്തിലെ വിളക്കുകളും നിരീക്ഷണ ക്യാമറകളും ഇയാള്‍ തകര്‍ത്തതായും പ്രൊസിക്യൂഷന്‍ വാദിച്ചു.