മസ്‍കത്ത് ഗവര്‍ണറേറ്റ് പൊലീസ് പിടികൂടിയ ഏഴ് പേരില്‍ ഒരാള്‍ പ്രവാസിയാണ്. 

മസ്‍കത്ത്: ഒമാനില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങളില്‍ നിന്ന് 66 എ.സി യൂണിറ്റുകള്‍ മോഷ്‍ടിക്കുകയും നാശനഷ്‍ടങ്ങളുണ്ടാക്കുകയും ചെയ്‍ത സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. അല്‍ അസൈബ ഏരിയയിലായിരുന്നു സംഭവം. മസ്‍കത്ത് ഗവര്‍ണറേറ്റ് പൊലീസ് പിടികൂടിയ ഏഴ് പേരില്‍ ഒരാള്‍ പ്രവാസിയാണ്. അല്‍ അസൈബയിലെ മൂന്ന് ഹൌസിങ് യൂണിറ്റുകളില്‍ നിന്നാണ് 66 എ.സികള്‍ സംഘം മോഷ്‍ടിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായും അധികൃതര്‍ അറിയിച്ചു.