ദമാം: സ്‌പോണ്‍സര്‍ മാറി ജോലി ചെയ്ത ഏഴു വിദേശികള്‍ സൗദി അറേബ്യയില്‍ പിടിയില്‍. മാനവശേഷി വികസന മന്ത്രാലയവും ലേബര്‍ ഓഫീസും പൊലീസും സഹകരിച്ച് ദമാം മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് ആരംഭിച്ച റെയ്ഡ് മൂന്നുമണിക്കൂര്‍ നീണ്ടു. കിഴക്കന്‍ പ്രവിശ്യാ മാനവശേഷി, സാമൂഹിക മന്ത്രാലയ ശാഖ പരിശോധനാ വിഭാഗം മേധാവി ആരിഫ് അല്‍ശഹ്‍രിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്ത രണ്ടുപേരും റെയ്ഡില്‍ പിടിയിലായി. സൗദിവല്‍ക്കരിച്ച തൊഴിലുകളില്‍ വിദേശികളെ ജോലിക്ക് നിയമിച്ചതിന് മത്സ്യമാര്‍ക്കറ്റിലെ 33 സ്ഥാപനങ്ങള്‍ക്ക് താക്കീത് നോട്ടീസ് നല്‍കി.  

(ചിത്രം- ദമാം മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധന)