റിയാദ്: മക്കയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. മക്കയുടെ കിഴക്കന്‍ പ്രദേശത്തുള്ള അല്‍സൈല്‍ റോഡിലാരുന്നു അപകടം. അല്‍സൈമ പാലത്തില്‍ വെച്ച് രണ്ട് കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.

ദൃക്സാക്ഷികള്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ റെഡ്‍ക്രസന്റ് സംഘം പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് പേരുടെ പരിക്കുകള്‍ നിസാരമാണ്. മറ്റ് മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അല്‍ നൂര്‍ സ്‍പെഷ്യലിസ്റ്റ് ആശുപത്രി, ശിശ കിങ് ഫൈസല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പച്ചതെന്ന് മക്ക റെഡ് ക്രസന്റ് വക്താവ് അറിയിച്ചു.