ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് മലയാളികള്‍കൂടി മരിച്ചു. യുഎഇയില്‍ നാല് പേരും കുവൈത്തില്‍ രണ്ടും സൗദി അറേബ്യയില്‍ ഒരാളുമാണ്  മരിച്ചത്. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം 85 ആയി. കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ്, കാസര്‍കോട് മടിക്കൈ സ്വദേശി അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ്
എന്നിവര്‍ അബുദാബിയിലും.  തൃശൂർ വടക്കുംചേരി സ്വദേശി ചനോഷ് കെസി( 36 ) അജ്മാനിലും മരിച്ചു.

സൗദിയിൽ കൊവിഡ് ബാധിച്ച് 10 പ്രവാസികള്‍ കൂടി മരിച്ചു; രോഗ മുക്തരുടെയും പുതിയ രോഗികളുടെയും എണ്ണം ഉയരുന്നു.. 

ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍ കൃഷ്ണപിള്ള ദുബായില്‍  മരിച്ചു. കോഴിക്കോട് എലത്തൂര്‍ സ്വദേശി ടിസി അബ്ദുള്‍ അഷ്‌റഫ്, പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയഗോപാല്‍ എന്നിവരാണ് കുവൈത്തില്‍ മരിച്ചത്.  കൊല്ലം അഞ്ചല്‍ സ്വദേശി ആതിര ഭവനില്‍ മധുസൂദനന്‍ പിള്ള സൗദി അറേബ്യയിലെ റിയാദിലും മരിച്ചു.  ഗള്‍ഫിലെ രോഗബാധിതരുടെ എണ്ണം 133,218 ആയി.