Asianet News MalayalamAsianet News Malayalam

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രവാസികളെ നാടുകടത്തും; മുന്നറിയിപ്പുമായി അധികൃതര്‍

കുവൈത്തിൽ ഇന്ന് ഏഴ് ആളുകൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.  ഇതോടെ കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 130 ആയി . ഇവരില്‍ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 

seven new cases of covid 19 coronavirus confirmed in kuwait
Author
Kuwait City, First Published Mar 17, 2020, 8:49 PM IST

കുവൈത്ത് സിറ്റി: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നതടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് അറിയിച്ചു. രോഗ പ്രതിരോധത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമായി ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മടിക്കില്ല. മന്ത്രാലയത്തിന്റെ നിര്‍ദേശം ജനങ്ങള്‍ അവഗണിക്കുന്നത് കാരണമായി രാജ്യത്തിന്റെ ആരോഗ്യ രംഗം തകരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കുവൈത്തിൽ ഇന്ന് ഏഴ് ആളുകൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.  ഇതോടെ കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 130 ആയി . ഇവരില്‍ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ചികിത്സയിലായിരുന്ന പന്ത്രണ്ട് പേർ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ 118 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. 

Follow Us:
Download App:
  • android
  • ios