Asianet News MalayalamAsianet News Malayalam

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബഹ്‌റൈനില്‍ ഏഴ് റെസ്‌റ്റോറന്‍റുകള്‍ക്കെതിരെ നടപടി

ആരോഗ്യ മന്ത്രാലയം, വ്യവസായ-വാണിജ്യ-ടൂറിസം മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

seven  restaurants closed in Bahrain for violating covid protocol
Author
Manama, First Published May 17, 2021, 3:01 PM IST

മനാമ: ബഹ്‌റൈനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഏഴ് റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി. മുഹറഖ്, നോര്‍തേണ്‍, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകളാണ് ഒരാഴ്ചത്തേക്ക് അധികൃതര്‍ പൂട്ടിച്ചത്.

ആരോഗ്യ മന്ത്രാലയം, വ്യവസായ-വാണിജ്യ-ടൂറിസം മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. റെസ്‌റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. 274 റെസ്‌റ്റോറന്റുകളിലും കഫേകളിലും ഈദ് അവധിയുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിരവധി ഔട്ട്‌ലറ്റുകള്‍ക്ക് നിയമലംഘനങ്ങള്‍ തിരുത്താനുള്ള മുന്നറിയിപ്പും നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios