പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 17 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 2,78,309 പേര്‍ക്കാണ് ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

മനാമ: ബഹ്‌റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 52 പേര്‍ക്കാണ് വെള്ളിയാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 36 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

Add Asianetnews as a Preferred SourcegooglePreferred

പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 17 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 2,78,309 പേര്‍ക്കാണ് ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,76,494 പേര്‍ രോഗമുക്തരായി. ആകെ 7,733,416 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 421 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ മൂന്ന്് പേര്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Scroll to load tweet…