ലോകത്തിലെ ഏറ്റവും വേഗമേറിയ, നിലവാരമുള്ള മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളാണ് യുഎഇ നല്‍കുന്നത്.
അബുദാബി: യുഎഇയില്‍ ഇന്‍റര്‍നെറ്റ് കോളിങിനായി 17 വോയ്സ് ആപ്പുകളാണ് (വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍) അനുവദിച്ചിട്ടുള്ളതെന്ന് ടെലി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അനധികൃതമായി വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
നാട്ടിലേക്ക് വിളിക്കാനായി പ്രവാസികള്‍ സൗജന്യ ഇന്‍റര്‍നെറ്റ് കോളിങ് ആപ്പുകളെയാണ് ആശ്രയിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയ, നിലവാരമുള്ള മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളാണ് യുഎഇ നല്‍കുന്നത്. ഇന്‍റര്‍നെറ്റ് കോളിങ് നിയന്ത്രിക്കുന്ന നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. അതേസമയം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ (വിപിഎന്‍) ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് ഫോണ്‍ ചെയ്യുന്നത് യുഎഇയില്‍ നിരോധിച്ചിട്ടുണ്ട്.
യുഎഇയില്‍ അനുമതിയുള്ള 17 വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആപ്ലിക്കേഷനുകള്‍
- . മൈക്രോസോഫ്റ്റ് ടീംസ്
- . സ്കൈപ്പ് ഫോര്‍ ബിസിനസ്
- സൂം
- ബ്ലാക്ബോര്‍ഡ്
- ഗൂഗിള്‍ ഹാങൗട്ട്സ് മീറ്റ്
- സിസ്കോ വെബെക്സ്സ്
- അവായാ സ്പേസസ്
- ബ്ലൂജീന്‍സ്
- സ്ലാക്
- ബോട്ടിം
- സി മി
- എച്ച്ഐയു മെസഞ്ചര്‍
- വോയ്കോ
- ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ്
- മാട്രിക്സ്
- ടുടോക്ക്
- കോമറ.
Read More - തൊഴിലാളികള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടത് സ്പോണ്‍സര്‍മാര്‍
ഷാര്‍ജയില്‍ റിയൽ എസ്റ്റേറ്റ് നിയമത്തില്‍ ഭേദഗതി
ഷാര്‍ജ: ഷാര്‍ജയിൽ പ്രവാസികൾക്ക് സ്വന്തം പേരിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ വഴിയൊരുങ്ങുന്നു. റിയൽ എസ്റ്റേറ്റ് നിയമഭേദഗതിയിലാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ശന വ്യവസ്ഥകൾക്ക് വിധേയമായാണ് വിദേശികൾക്ക് ഷാര്‍ജയിൽ സ്വത്തുക്കൾ സ്വന്തമാക്കാൻ അനുമതി നൽകുന്നത്.
ഭൂമിയും കെട്ടിടങ്ങളും സ്വകാര്യ വ്യക്തികള്‍ക്കും കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനും സ്വന്തമാക്കാം. ഭരണാധികാരിയുടെ അനുമതിയോടെ മാത്രമേ വിദേശികൾക്ക് സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാനാകൂ. ഇതിനു പുറമേ പ്രത്യേക റിയൽ എസ്റ്റേറ്റ് പദ്ധതികളിലും എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനങ്ങൾക്ക് അനുസൃതമായി വിദേശികൾക്ക് ഭൂമിയും വസ്തുവും സ്വന്തമാക്കാം. യുഎഇ പൗരൻറെ പാരമ്പര്യ സ്വത്തിൽ നിയമനുസൃതം അവകാശമുള്ള വിദേശപൗരനും ഇനി മുതൽ അവയിൽ ഉടമസ്ഥാവകാശം ലഭിക്കും.
Read More - യുഎഇയിൽ ഇന്ധന വില ഉയര്‍ന്നു; പെട്രോളിനും ഡീസലിനും വില കൂടി
വസ്തുവിൻറെ ഉടമയുടെ വിദേശപൗരത്വമുള്ള അടുത്ത ബന്ധുവിനും നിയമം അനുശാസിക്കുന്ന തരത്തിൽ വസ്തുവകകൾ കൈമാറാന്‍ പുതിയ ഭേദഗതി അനുമതി നൽകുന്നു. റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍, പ്രൊജക്ടുകള്‍ എന്നിവയുടെ ഉടമസ്ഥാവകാശമോ, ഉയര്‍ന്ന ഓഹരി വിഹിതമോ നിയമ നടപടികള്‍ പാലിച്ച് ഇനി വിദേശ പൗരന് നല്കാം. റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ ഉള്ളവര്‍ക്ക് പാര്‍ടണര്‍ഷിപ്പ് വ്യവസ്ഥയില്‍ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ വകുപ്പിന്റെ അനുമതിയോടെയാണ് ഇത് പൂര്‍ത്തിയാക്കാനാവുക.
