വാർത്തയെ തുടർന്ന് നിരവധിപേരാണ് സഹായം വാഗ്‌ദാനം ചെയ്തത്. സാമൂഹ്യ പ്രവർത്തകരായ അഷ്‌റഫ് കുറ്റിച്ചൽ, ബഷീർ മുനിയൂർ, ബിജു നായർ എന്നിവരുടെ ഇടപെടലിൽ സ്പോൺസറെയും ഷാനവാസിന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്താൻ സാധിച്ചു
റിയാദ്: സൗദിയിൽ ഇരു വൃക്കകളും തകരാറിലായി ദുരിതമനുഭവിച്ച മലയാളി യുവാവ് ഇന്ന് നാട്ടിലേക്ക് മടങ്ങി. നിയമ കുരുക്കിൽപ്പെട്ടതിനാൽ നാട്ടിൽ പോകാനോ മികച്ച ചികിത്സ ലഭ്യമാക്കാമോ കഴിയാത്ത അവസ്ഥയിലായിരുന്നു കൊല്ലം പള്ളിക്കൽ സ്വദേശി ഷാനവാസ്. ഇരു വൃക്കകളുടേയും പ്രവർത്തനം നിലച്ചതിനെ തുടർന്ന് അസ്സീർ സെന്ട്രൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷനവാസിന്റെ ദയനീയാവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തയെ തുടർന്ന് നിരവധിപേരാണ് സഹായം വാഗ്‌ദാനം ചെയ്തത്. സാമൂഹ്യ പ്രവർത്തകരായ അഷ്‌റഫ് കുറ്റിച്ചൽ, ബഷീർ മുനിയൂർ, ബിജു നായർ എന്നിവരുടെ ഇടപെടലിൽ സ്പോൺസറെയും ഷാനവാസിന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്താൻ സാധിച്ചു.
സ്ഥിതി മനസിലാക്കിയ സ്പോൺസർ നേരത്തെ കൊടുത്ത കേസ് പിൻവലിച്ചതിനെ തുടർന്ന് ഷാനവാസിന് നാട്ടിലേക്കു മടങ്ങാനുള്ള വഴിയും തുറന്നു. തന്നെ സഹായിച്ചവർക്ക് നന്ദി പറഞ്ഞ ഷാനവാസ്, തുടർ ചികിത്സക്കും വൃക്ക മാറ്റിവയ്ക്കുന്നതിനും ഉദാരമതികളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടിലേക്കു മടങ്ങിയത്.
