ഷാര്‍ജ: യു ഫസ്റ്റ് സെൻട്രൽ സോൺ മത്സരത്തിൽ 499 പോയിന്‍റുകളുമായി ഷാർജ ഇന്ത്യൻ സ്കൂളിന് വിജയം. ദുബായി ഗള്‍ഫ് മോഡല്‍ സ്കൂള്‍ രണ്ടാമതെത്തി. ഷാര്‍ജ ഇന്ത്യന്‍സ്കൂളില്‍ രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ 2400 പ്രതിഭകള്‍ മാറ്റുരച്ചു.

യുഫെസ്റ്റ് സെന്‍ട്രല്‍ സോണ്‍ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച ഷാര്‍ജയിലാണ് തുടക്കമായത്. മൂന്ന് വേദികളിലായി 34 ഇനങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറിയത്.

അധ്യാപകർക്കായുള്ള തിരുവാതിരക്കളി, കുട്ടികളുടെ മ്യൂസിക് ബാൻഡ്, സിനിമാറ്റിക് സോങ്ങ്, സോളോ സിനിമാറ്റിക് ഡാൻസ് തുടങ്ങിയ ഇനങ്ങൾ യുഫെസ്റ്റ് നാലാംപതിപ്പിലെ പ്രത്യേകതകളായിരുന്നു. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ റാസ്ല‍ഖൈമയില്‍വച്ച് നോര്‍ത്ത് സോണ്‍മത്സരം നടക്കും.