കല്‍ബ കോര്‍ണിഷിലും സമീപ പ്രദേശങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

ഷാര്‍ജ: കല്‍ബ നഗരത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പദ്ധതി മേഖലകള്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സന്ദര്‍ശിച്ചു.

കല്‍ബ കോര്‍ണിഷിലും സമീപ പ്രദേശങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. വാദി അല്‍ ഹിലുവിലെ അല്‍ കിതാബ് റെസ്റ്റ് പദ്ധതിയുടെ നിര്‍മ്മാണ പുരോഗതിയും ഷാര്‍ജ ഭരണാധികാരി വിലയിരുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona