ദുബൈ: സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫുട്‍ബോള്‍ താരം ക്രിസ്‍റ്റ്യാനോ റൊണോള്‍ഡോയും ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഒരുമിച്ചുള്ള വീഡിയോ ദൃശ്യം. ജിംനേഷ്യത്തില്‍ വെച്ച് വര്‍ക്കൌട്ടിനിടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇരുവരും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്.

ഞായറാഴ്‍ച നടക്കുന്ന ദുബൈ ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് കോണ്‍ഫറന്‍സിനും ദുബൈ ഗ്ലോബ് സോക്കര്‍ അവാര്‍ഡിനുമായാണ് ക്രിസ്റ്റ്യാനോ ദുബൈയിലെത്തിയത്. നാദ് അല്‍ ഷെബ സ്‍പോര്‍ട്സ് കോംപ്ലക്സിലെ ജിമ്മിലാണ് ഇരുവരും ഒന്നിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fazza (@faz3)