ഊര്‍ജം, ഗതാതം, ആരോഗ്യം, വിദ്യാഭ്യാസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ എന്നീ മേഖലകളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്  www.dubaifuture.ae/dubai-future-solutions എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.

ദുബൈ: ഭാവിയിലേക്ക് നൂതന ആശയങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് വന്‍ തുക സമ്മാനം പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും(crown prince of Dubai) എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(Sheikh Hamdan). ഒരു കോടി ഡോളര്‍(3.67 കോടി ദിര്‍ഹം)വരെയാണ് സമ്മാനമായി ലഭിക്കുക.

'ദുബൈ ഫ്യൂച്ചര്‍ സൊലൂഷന്‍സ്' എന്ന പേരില്‍ ആഗോളതലത്തില്‍ നടത്തപ്പെടുന്ന പദ്ധതിയില്‍ വിവിധ വെല്ലുവിളികളെ നേരിടാനുള്ള പരിഹാര മാര്‍ഗങ്ങള്‍ അവതരിപ്പിക്കാം. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍, ഡിസൈനര്‍മാര്‍, ഇന്‍വന്റര്‍മാര്‍, സര്‍വകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ 'ദുബൈ ഫ്യൂച്ചര്‍ സൊലൂഷന്‍സി'ന്റെ ഭാഗമാകും. ഭാവിയെ നിര്‍മ്മിക്കാന്‍ വേണ്ട നൂതന സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.

ഊര്‍ജം, ഗതാതം, ആരോഗ്യം, വിദ്യാഭ്യാസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ എന്നീ മേഖലകളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് www.dubaifuture.ae/dubai-future-solutions എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. തങ്ങളുടെ നൂതന ആശയങ്ങള്‍ ഇതില്‍ പങ്കുവെക്കണം. രണ്ട് യോഗ്യതാ റൗണ്ടുകള്‍ക്ക് ശേഷം അവസാന ഘട്ടത്തിലേക്കായി മൂന്ന് പദ്ധതികള്‍ തെരഞ്ഞെടുക്കും. ഇതില്‍ നിന്നാണ് വിജയിയെ പ്രഖ്യാപിക്കുക.