Asianet News MalayalamAsianet News Malayalam

എക്‌സ്‌പോ 2020: യുഎഇ പവലിയന്‍ സന്ദര്‍ശിച്ച് ശൈഖ് ഹംദാന്‍

യുഎഇ ഭരണകൂടത്തിന്റെ ദീര്‍ഘദൃഷ്ടിയോടെയുള്ള കാഴ്ചപ്പാടാണ് രാജ്യത്തിന്റെ വികസന യാത്രയുടെ വിജയത്തിനും ആഗോള ബിസിനസ് ടൂറിസം കേന്ദ്രമായി വളര്‍ന്നുവന്നതിനും പിന്നിലെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.

Sheikh Hamdan visits  UAE Pavilion at expo 2020
Author
Dubai - United Arab Emirates, First Published Oct 6, 2021, 10:32 PM IST

ദുബൈ: ദുബൈ എക്‌സ്‌പോ 2020ല്‍(Dubai Expo 2020) യുഎഇയുടെ(UAE) പവലിയന്‍ സന്ദര്‍ശിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(Sheikh Hamdan). സാംസ്‌കാരിക യുവജനകാര്യ മന്ത്രിയും എക്‌സ്‌പോയിലെ യുഎഇ പവലിയന്‍ കമ്മീഷണര്‍ ജനറലുമായ നൂറ അല്‍ കാബി, ശൈഖ് ഹംദാനെ സ്വീകരിച്ചു. 

യുഎഇ ഭരണകൂടത്തിന്റെ ദീര്‍ഘദൃഷ്ടിയോടെയുള്ള കാഴ്ചപ്പാടാണ് രാജ്യത്തിന്റെ വികസന യാത്രയുടെ വിജയത്തിനും ആഗോള ബിസിനസ്, ടൂറിസം കേന്ദ്രമായി വളര്‍ന്നുവന്നതിനും പിന്നിലെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. രാജ്യത്തിന്റെ വിജയകഥയാണ് പവലിയന്‍ വിളിച്ചോതുന്നതെന്നും ആധുനികതയും പാമ്പര്യവും കോര്‍ത്തിണക്കിയ ലോകോത്തര വികസന മാതൃക സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സ്‌പോയിലെ ഏറ്റവും വലിയ പവലിയന്‍ ഒരുക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും ശൈഖ് ഹംദാന്‍ അഭിനന്ദിച്ചു.

ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, യുഎഇ സഹിഷ്ണുത-സഹവര്‍ത്തിത്വകാര്യ മന്ത്രിയും എക്‌സ്‌പോ കമ്മീഷണര്‍ ജനറലുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നിവര്‍ ശൈഖ് ഹംദാനൊപ്പം ഉണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios