ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 24 വരെ നീണ്ടുനില്‍ക്കുന്ന ദുബായ് ഫിറ്റ്‍നസ് ചലഞ്ചില്‍ പങ്കെടുക്കാന്‍ ദുബായിലെ സ്ഥിരതാമസക്കാരെയും സന്ദര്‍ശകരെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സ്കൂളുകളെയുമെല്ലാം ക്ഷണിക്കുകയാണ് ശൈഖ് ഹംദാന്‍. 

ദുബായ്: ദുബായിലെ താമസിക്കുന്നവര്‍ക്ക് ഫിറ്റ്നസ് ചലഞ്ചുമായി കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കഴിഞ്ഞ വര്‍ഷം ശൈഖ് ഹംദാന്റെ നേതൃത്തില്‍ തുടക്കം കുറിച്ച ദുബായ് ഫിറ്റ്‍നസ് ചലഞ്ചിന്റെ (ഡിഎഫ്‍സി) രണ്ടാം സീസണിലേക്കാണ് സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ക്ഷണം.

ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 24 വരെ നീണ്ടുനില്‍ക്കുന്ന ദുബായ് ഫിറ്റ്‍നസ് ചലഞ്ചില്‍ പങ്കെടുക്കാന്‍ ദുബായിലെ സ്ഥിരതാമസക്കാരെയും സന്ദര്‍ശകരെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സ്കൂളുകളെയുമെല്ലാം ക്ഷണിക്കുകയാണ് ശൈഖ് ഹംദാന്‍. 10 ലക്ഷം പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും സജീവമായ നഗരമാക്കി ദുബായിയെ മാറ്റാന്‍ ആരോഗ്യമുള്ള ജനതയെയും സമൂഹത്തെയും വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. 30 ദിവസവും 30 മിനിറ്റ് വീതം ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യായമങ്ങള്‍ക്കുമായി മാറ്റിവെച്ചാണ് ഫിറ്റ്നസ് ചലഞ്ചില്‍ പങ്കെടുക്കേണ്ടത്. ദുബായ് ഫിറ്റ്‍നസ് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. 

Scroll to load tweet…