ജൂലൈ ആറ് മുതല്‍ എഴ് വരെ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് ഉച്ചകോടി. 2023 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന 15-ാമത് ബ്രിക്സ് ഉച്ചകോടിയിലാണ് യുഎഇ ഈ കൂട്ടായ്മയിൽ അംഗത്വം നേടിയത്.
അബുദാബി: 17-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇ പ്രതിനിധി സംഘത്തെ നയിക്കും.
ജൂലൈ ആറ് മുതല്‍ എഴ് വരെ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് ഉച്ചകോടി. 2023 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന 15-ാമത് ബ്രിക്സ് ഉച്ചകോടിയിലാണ് യുഎഇ ഈ കൂട്ടായ്മയിൽ അംഗത്വം നേടിയത്. വികസ്വര രാജ്യങ്ങളെയും വളർന്നുവരുന്ന സാമ്പത്തിക ശക്തികളെയും പ്രതിനിധീകരിക്കുന്ന ആഗോള വേദികളിലൂടെ ബഹുമുഖ സഹകരണവും ക്രിയാത്മകമായ സംഭാഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ അംഗത്വം വ്യക്തമാക്കുന്നത്.
ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് ബ്രിക്സ് അംഗരാജ്യങ്ങളുടെ ആദ്യ സെഷൻ. ആഗോള സുരക്ഷ, സമാധാനം എന്നതാണ് ഉച്ചകോടിയിലെ ആദ്യ അജണ്ട. നിലവിലെ സംഘർഷങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. വൈകിട്ടും നാളെയുമായി അതിഥി രാജ്യങ്ങൾകൂടി പങ്കെടുക്കുന്ന യോഗങ്ങൾ നടക്കും. ബ്രിക്സ് സംയുക്ത പ്രസ്താവനയ്ക്ക് ഉച്ചകോടി അന്തിമരൂപം നല്കും.
