മോചനം ലഭിക്കുന്നവരുടെ സാമ്പത്തിക ബാധ്യതകളും പരിഹരിക്കുമെന്ന് ശൈഖ് ഖലീഫയുടെ ഉത്തരവില്‍ പറയുന്നു. സഹാനുഭൂതിയിലും വിട്ടുവീഴ്‍ചയിലും അധിഷ്‍ഠിതമായ യുഎഇയുടെ മാനവിക മൂല്യങ്ങള്‍ പ്രതിഫലപ്പിക്കുന്നതാണ് ശൈഖ് ഖലീഫയുടെ പ്രഖ്യാപനം. 

അബുദാബി: ബലി പെരുന്നാളിന് മുന്നോടിയായി യുഎഇയില്‍ 855 തടവുകാര്‍ക്ക് മോചനം. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാവുന്നത്.

മോചനം ലഭിക്കുന്നവരുടെ സാമ്പത്തിക ബാധ്യതകളും പരിഹരിക്കുമെന്ന് ശൈഖ് ഖലീഫയുടെ ഉത്തരവില്‍ പറയുന്നു. സഹാനുഭൂതിയിലും വിട്ടുവീഴ്‍ചയിലും അധിഷ്‍ഠിതമായ യുഎഇയുടെ മാനവിക മൂല്യങ്ങള്‍ പ്രതിഫലപ്പിക്കുന്നതാണ് ശൈഖ് ഖലീഫയുടെ പ്രഖ്യാപനം. ഒപ്പം മോചിതരാവുന്ന തടവുകാര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങാനും കുടുംബങ്ങള്‍ക്കും സമൂഹത്തിനും നന്മ ചെയ്യാനുള്ള സാഹചര്യമൊരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona