മാതൃദിനത്തിന് മുന്നോടിയായി ലോകമെമ്പാടുമുള്ള അമ്മമാര്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ആശംസകള്‍ നേര്‍ന്നിരുന്നു.  

അബുദാബി: മാതൃദിനത്തില്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രവും ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവെച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഞായറാഴ്ച ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായി. നിരവധി പേരാണ് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.

'എന്റെ പ്രിയപ്പെട്ട അമ്മ ഫാത്തിമ ബിന്‍ത് മുബാറകിന്, ലോകത്തെ എല്ലാ അമ്മമാര്‍ക്കും. പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും ആഗോള പ്രതീകമാണ് നിങ്ങള്‍. ഇന്നും, എല്ലാ ദിവസവും ഞങ്ങള്‍ നിങ്ങളെ ആദരിക്കും'-ശൈഖ് മുഹമ്മദ് കുറിച്ചു. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പത്‌നിയായ ശൈഖ ഫാത്തിമ ജനറല്‍ വുമണ്‍സ് യൂണിയന്‍ ചെയര്‍വുമണ്‍, സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റ്, കുടുംബ വികസന ഫൗണ്ടേഷന്‍ സുപ്രീം ചെയര്‍വുമണ്‍ എന്നീ പദവികളും വഹിക്കുന്നുണ്ട്. മാതൃദിനത്തിന് മുന്നോടിയായി ലോകമെമ്പാടുമുള്ള അമ്മമാര്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ആശംസകള്‍ നേര്‍ന്നിരുന്നു. 

Scroll to load tweet…