Asianet News MalayalamAsianet News Malayalam

സൗദി രാജകുമാരന്റെ മരണത്തില്‍ അനുശോചിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്

സൗദി രാജകുടുംബാംഗമായ ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ ഫൈസല്‍ അല്‍ സഊദ് രാജകുമാരന്റെ മരണ വിവരം ചൊവ്വാഴ്ചയാണ് സൗദി റോയല്‍ കോര്‍ട്ട് പുറത്തുവിട്ടത്. 

Sheikh Mohammed condoles  over princes death
Author
Dubai - United Arab Emirates, First Published Jan 21, 2020, 4:13 PM IST

ദുബായ്: സൗദി രാജകുമാരന്‍ ബന്തര്‍ ബിന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സഊദിന് ശൈഖ് മുഹമ്മദ് അനുശോചന സന്ദേശമയച്ചു. 

സൗദി രാജകുടുംബാംഗമായ ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ ഫൈസല്‍ അല്‍ സഊദ് രാജകുമാരന്റെ മരണ വിവരം ചൊവ്വാഴ്ചയാണ് സൗദി റോയല്‍ കോര്‍ട്ട് പുറത്തുവിട്ടത്. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്‍ദുല്ല പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്‍കാരം നടക്കുമെന്നും റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios