'സ്റ്റാഫ് സൂപ്പര്മാന്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് യുവതി ജീവനക്കാരന്റെ ചിത്രം ഉള്‍പ്പെടെ ട്വീറ്റ് ചെയ്തിരുന്നു. ഇത് റീട്വീറ്റ് ചെയ്താണ് ശൈഖ് മുഹമ്മദ് അഭിനന്ദനം അറിയിച്ചത്.
ദുബൈ: ദുബൈ മെട്രോ ജീവനക്കാരനെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബൈ മെട്രോയില്‍ യാത്ര ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ സഹായിച്ച സ്റ്റേഷന് ഉദ്യോഗസ്ഥനെയാണ് ശൈഖ് മുഹമ്മദ് അഭിനന്ദിച്ചത്.
എമിറേറ്റ്സ് ടവര്‍ മെട്രോ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ 'യഥാര്‍ത്ഥ ജനസേവനത്തിനുള്ള സത്യസന്ധമായ ഉദാഹരണം' എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. മെട്രോയില്‍ യാത്ര ചെയ്യാനെത്തിയ അഷ്ലീഗ് സ്റ്റുവര്‍ട് എന്ന മാധ്യമപ്രവര്‍ത്തകയുടെ നോല്‍ കാര്‍ഡില്‍ പണമില്ലായിരുന്നു. ഇവര്‍ പഴ്സ് എടുക്കാനും മറന്നു. എന്നാല്‍ ഇത് മനസ്സിലാക്കിയ ജീവനക്കാരന് സ്വന്തം കയ്യില്‍ നിന്ന് പണം നോല്‍ കാര്‍ഡില്‍ ഇടുകയായിരുന്നു.
. نموذج للموظف الحكومي في الإمارات
— HH Sheikh Mohammed (@HHShkMohd) January 23, 2021
A true example of a real civil servant .. https://t.co/y1G1gI1Kmu
പിന്നീട് തിരികെ നല്കാന് ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥന് പണം വാങ്ങിയില്ല. 'സ്റ്റാഫ് സൂപ്പര്മാന്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് യുവതി ജീവനക്കാരന്റെ ചിത്രം ഉള്‍പ്പെടെ ട്വീറ്റ് ചെയ്തിരുന്നു. ഇത് റീട്വീറ്റ് ചെയ്താണ് ശൈഖ് മുഹമ്മദ് അഭിനന്ദനം അറിയിച്ചത്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 23, 2021, 10:17 PM IST
Post your Comments