ഈ വര്‍ഷം ആദ്യമാണ് രാജ്യത്തെ മന്ത്രാലയങ്ങളും ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളും നല്‍കുന്ന ഡിജിറ്റല്‍, സ്‍മാര്‍ട്ട് സേവനങ്ങള്‍ പരിശോധിക്കുന്ന പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്.
ദുബൈ: യുഎഇയിലെ ഏറ്റവും മികച്ച അഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മോശം നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും പേരുകള്‍ പുറത്തുവിട്ട് ശൈഖ് മുഹമ്മദിന്റെ ട്വീറ്റ്. ഈ വര്‍ഷം ആദ്യമാണ് രാജ്യത്തെ മന്ത്രാലയങ്ങളും ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളും നല്‍കുന്ന ഡിജിറ്റല്‍, സ്‍മാര്‍ട്ട് സേവനങ്ങള്‍ പരിശോധിക്കുന്ന പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്. 30 സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കുറിച്ചുള്ള 55,000 പ്രതികരണങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മികച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
- ആഭ്യന്തര മന്ത്രാലയം
- ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ)
- വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം
- കാലാവസ്ഥാ വ്യതിയാന - പരിസ്ഥിതി മന്ത്രാലയം
- സാമൂഹിക വികസന മന്ത്രാലയം
മോശം പ്രവര്‍ത്തനം കാഴ്‍ചവെയ്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
- വിദ്യാഭ്യാസ മന്ത്രാലയം
- ഫെഡറല്‍ ടാക്സ് അതോരിറ്റി
- സെക്യൂരിറ്റീസ് ആന്റ് കൊമ്മോഡിറ്റീസ് അതോരിറ്റി
- ജനറല്‍ അതോരിറ്റി ഫോര്‍ പെന്‍ഷന്‍സ് ആന്റ് സോഷ്യല്‍ സെക്യൂരിറ്റി
- എനര്‍ജി ആന്റ് ഇന്‍ഫ്രാസ്‍ട്രക്ചര്‍ മന്ത്രാലയം
മോശം പ്രവര്‍ത്തനം കാഴ്‍ചവെച്ച സ്ഥാപനങ്ങള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കാനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും 90 ദിവസത്തെ സമയം അനുവദിക്കുമെന്നും അതിന് ശേഷം ഇവയുടെ പ്രവര്‍ത്തനം വീണ്ടും വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു.
