Asianet News MalayalamAsianet News Malayalam

യുഎഇയുടെ പുതുവത്സര സമ്മാനം; രാജ്യത്തുള്ള ടൂറിസ്റ്റുകള്‍ക്ക് ഒരു മാസം കൂടി സൗജന്യമായി താമസിക്കാം

വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചതോടെ  സ്വന്തം രാജ്യത്തേക്ക് മടങ്ങാനാവാതെ കുടുങ്ങിയ വിദേശികളുടെ പ്രയാസം കണക്കിലെടുത്താണ് ടൂറിസ്റ്റ് വിസാ കാലാവധി ഫീസുകള്‍ ഒഴിവാക്കി നീട്ടി നല്‍കിയത്.

Sheikh Mohammed orders extension of tourist visas without any govt fees in uae
Author
Dubai - United Arab Emirates, First Published Dec 29, 2020, 3:51 PM IST

ദുബൈ: യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഒരു മാസം രാജ്യത്ത് സൗജന്യമായി താമസിക്കാം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് ഒരു മാസത്തേക്ക് ഇളവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിട്ടത്. 

യാതൊരു സര്‍ക്കാര്‍ ഫീസും അടയ്ക്കാതെ ടൂറിസ്റ്റുകള്‍ക്ക് ഒരു മാസം കൂടി രാജ്യത്ത് താമസിക്കാനുള്ള അവസരമാണ് നല്‍കുന്നത്. കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെ പല രാജ്യങ്ങളും അതിര്‍ത്തികള്‍ അടയ്ക്കുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചതോടെ  സ്വന്തം രാജ്യത്തേക്ക് മടങ്ങാനാവാതെ കുടുങ്ങിയ വിദേശികളുടെ പ്രയാസം കണക്കിലെടുത്താണ് ടൂറിസ്റ്റ് വിസാ കാലാവധി ഫീസുകള്‍ ഒഴിവാക്കി നീട്ടി നല്‍കിയത്. യുഎഇയിലുള്ള ടൂറിസ്റ്റുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യത്ത് പുതുവത്സരം ആഘോഷിക്കാന്‍ പുതിയ തീരുമാനം സഹായകമാകും. കൊവിഡ് കാലത്ത് ടൂറിസ്റ്റുകളുടെ ആരോഗ്യസുരക്ഷയും അധികൃതര്‍ ഉറപ്പാക്കും.

Follow Us:
Download App:
  • android
  • ios