ദുബൈ: യുഎഇയുടെ 49-ാം ദേശീയ ദിനത്തോടനുബന്ധിച്ച് 472 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവിധ രാജ്യക്കാരായ തടവുകാരെയാണ് മോചിപ്പിക്കുന്നത്.

അതേസമയം ദേശീയ ദിനത്തോടനുബന്ധിച്ച് 628 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടിരുന്നു. ഇവരുടെ സാമ്പത്തിക ബാധ്യതകളും പിഴകളും ഒഴിവാക്കി നല്‍കും. തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസമേകാനും ലക്ഷ്യമിട്ടാണ് ശൈഖ് ഖലീഫയുടെ തീരുമാനം. ശിക്ഷാ കാലയളവിലെ നല്ല പെരുമാറ്റം പരിഗണിച്ച് 49 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവിട്ടു.