ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. പേരക്കുട്ടികളിലൊരാള്‍ക്കൊപ്പം സമയം ചിലവഴിക്കുന്ന ശൈഖ് മുഹമ്മദിന്റെ ചിത്രം മകനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നീണ്ട അവധിയാണ് യുഎഇയിലിപ്പോള്‍. അടുത്തമാസം നാലിനാണ് അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്.