മനാമ: ഓണക്കാലം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും മലയാളികള്‍ ഓണം ആഘോഷമാക്കാറുണ്ട്. നാട്ടിലില്ലെങ്കിലും പകിട്ട് ഒട്ടും ചോരാതെ പ്രവാസികളും ഓണം ആഘോഷിക്കും.

എന്നാല്‍ മലയാളികളുടെ ദേശീയോത്സവമായ ഓണഘോഷത്തില്‍ പങ്കുചേര്‍ന്ന ബഹ്‌റൈന്‍ റോയല്‍ ഗാര്‍ഡ് കമാന്‍ഡറും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് പ്രസിഡന്റുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ വീഡിയോയാണ് ഇപ്പോള്‍ പ്രവാസി മലയാളികളെ ഉള്‍പ്പെടെ അത്ഭുതപ്പെടുത്തുന്നത്. സ്വവസതിയിലൊരുക്കിയ ആഘോഷത്തില്‍ പങ്കെടുത്ത അദ്ദേഹം ചെണ്ടമേളം ആസ്വദിക്കുന്നതും ഓണസദ്യ കഴിക്കുന്നതും സന്തോഷം പങ്കിടുന്നതുമായ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. 

"