അബുദാബി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഹുക്ക സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കി അബുദാബി സാമ്പത്തിക വികസന വിഭാഗം. അംഗീകൃത റെസ്‌റ്റോറന്റുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വേണം ഹുക്ക സേവനങ്ങള്‍ നല്‍കേണ്ടത്.  

ഒരു ഹുക്ക മാത്രമെ ഒരാള്‍ക്ക് നല്‍കാവൂ. ഹോസ് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്നതാകണം, ഉപയോഗശേഷം സ്ഥലവും ഉപകരണങ്ങളും അണുവിമുക്തമാക്കണം, സ്‌മോക്കിങ് ഏരിയകള്‍ ഐസൊലേറ്റ് ചെയ്യണം, കൃത്യമായി ഷിഫ്റ്റുകള്‍ അനുസരിച്ച് സ്ഥലം വൃത്തിയാക്കണം, ജീവനക്കാര്‍ക്ക് രണ്ടാഴ്ചയില്‍ ഒരിക്കല്‍ പിസിആര്‍ ടെസ്റ്റ് നടത്തണം എന്നിവയാണ് വ്യവസ്ഥകള്‍.