Asianet News MalayalamAsianet News Malayalam

വ്യാജ ഉത്പന്നങ്ങളുടെ വില്‍പന; കുവൈത്തില്‍ നിരവധി കടകള്‍ പൂട്ടിച്ചു

പ്രാദേശിക, അന്താരാഷ്‍ട്ര നിയമങ്ങള്‍ ലംഘിച്ച് വിപണിയിലിറക്കിയ വ്യാജ ഉത്‍പന്നങ്ങള്‍ പരിശോധനകളില്‍ പിടിച്ചെടുത്തതായി വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

shops shut down for selling counterfeit products in kuwait
Author
Kuwait City, First Published Nov 29, 2020, 10:33 AM IST

കുവൈത്ത് സിറ്റി:  വ്യാജ ഉത്പന്നങ്ങളുടെ വില്‍പന നടത്തിയതിനും മറ്റ് ക്രമക്കേടുകളുടെയും പേരില്‍ കുവൈത്തില്‍ 27 കടകള്‍ പൂട്ടിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് നടപടി.

പ്രാദേശിക, അന്താരാഷ്‍ട്ര നിയമങ്ങള്‍ ലംഘിച്ച് വിപണിയിലിറക്കിയ വ്യാജ ഉത്‍പന്നങ്ങള്‍ പരിശോധനകളില്‍ പിടിച്ചെടുത്തതായി വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കടകളുടെ ഉടമകളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. രാജ്യത്തെ വ്യാജ ഉത്പന്നങ്ങളുടെ വ്യാപനം നിയന്ത്രിക്കാനും ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയാനും കര്‍ശന പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

Follow Us:
Download App:
  • android
  • ios