ആറ് മിനിറ്റ് 20 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ആന്‍ഡ്രൂസാണ്. പി സി എം മീഡിയ ഗ്രൂപ്പാണ് നിര്‍മ്മാണം.

തിരുവനന്തപുരം: കാലങ്ങളായി കേരളത്തിലെ വ്യവസായ മേഖല നേരിടുന്ന പ്രശ്നം വളരെ മനോഹരമായി പരാമർശിക്കുന്ന ഒരു ഹ്രസ്വ ചിത്രമാണ് 'നാട്ടിൽ എവിടെയാ'. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാ മലയാളികളും തീർച്ചയായും കണ്ടിരിക്കേണ്ട ഹ്രസ്വ ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന ഷോര്‍ട്ട് ഫിലിം ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ്.

ആറ് മിനിറ്റ് 20 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ആന്‍ഡ്രൂസാണ്. പി സി എം മീഡിയ ഗ്രൂപ്പാണ് നിര്‍മ്മാണം. അനീസ് ക്യാമറയും ബിജു എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നു.