Asianet News MalayalamAsianet News Malayalam

Civil Service Law : വിദേശികളെ സര്‍ക്കാര്‍ ജോലിയില്‍ നിയമിക്കരുതെന്ന ഭേദഗതി; ബില്‍ തള്ളി

വോട്ടെടുപ്പിലൂടെയാണ് ബില്ലുകള്‍ തള്ളിയത്. ശൂറ കൗണ്‍സിലിലെ ഒരു അംഗം വിട്ടു നിന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം ആളുകളും ബില്ലിനെ എതിര്‍ത്തു.

Shura Council rejected bill to reserve public sector jobs to Bahrainis
Author
Manama, First Published Dec 29, 2021, 9:55 PM IST

മനാമ: സിവില്‍ സര്‍വീസ് നിയമത്തില്‍ (Civil Service Law)ഭേദഗതി ആവശ്യപ്പെട്ടുള്ള രണ്ട് ബില്ലുകള്‍ ശൂറ കൗണ്‍സില്‍(Shura Council) തള്ളി. പൊതുമേഖലയിലെ കരാര്‍ ജോലികള്‍ ഉള്‍പ്പെടെ എല്ലാ ജോലികളും സ്വദേശികള്‍ക്കായി മാറ്റിവെക്കണമെന്ന് നിയമഭേദഗതി ആവശ്യപ്പെടുന്ന ബില്ലുകളാണിത്. 

വോട്ടെടുപ്പിലൂടെയാണ് ബില്ലുകള്‍ തള്ളിയത്. ശൂറ കൗണ്‍സിലിലെ ഒരു അംഗം വിട്ടു നിന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം ആളുകളും ബില്ലിനെ എതിര്‍ത്തു. നിയമകാര്യ സമിതിയുടെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ്. നിര്‍ദ്ദിഷ്ട ജോലിയിലേക്ക് യോഗ്യരായ സ്വദേശികളെ നിയമിക്കാനായില്ലെങ്കില്‍ തല്‍സ്ഥാനത്ത് വിദേശികളെ നിയമിക്കാമെന്ന് സമിതി വിലയിരുത്തി.

 ഫേബർ കാസ്റ്റൽ സ്‍പെക്ട്ര ഇന്റർനാഷണൽ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്‍തു

മനാമ: ആദ്യത്തെ ഫേബർ കാസ്റ്റൽ സ്‍പെക്ട്ര ഇന്റർനാഷണൽ 2021 ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്‍തവ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഏറ്റവും വലിയ വാർഷിക ആർട്ട് കാർണിവൽ വിജയകരമായി നടത്തിയ ശേഷം, ഈ വർഷം ICRF SPECTRA ലോകമെമ്പാടും വ്യാപിപ്പിച്ചിട്ടുണ്ട്. 16 രാജ്യങ്ങളിൽ നിന്നും 59 സ്‌കൂളുകളിൽ നിന്നുമുള്ള ഏകദേശം 250 വിദ്യാർത്ഥികൾ ആദ്യത്തെ ഫേബർ കാസ്റ്റൽ സ്‍പെക്ട്ര ഇന്റർനാഷണൽ 2021ൽ പങ്കെടുത്തു. 

അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വയസ്സ് വരെ, പതിനൊന്ന് മുതൽ പതിമൂന്ന് വയസ്സ് വരെ, പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെ എന്നിങ്ങനെ പങ്കെടുക്കുന്നവരെ നാല് പ്രായ ഗ്രൂപ്പുകളായി തിരിച്ചു. ഞായറാഴ്‌ച നടന്ന ഓൺലൈൻ ഉദ്ഘാടന ചടങ്ങില്‍ ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, എക്‌സ് ഒഫീഷ്യോ അഡ്‌വൈസർ അരുൾദാസ് തോമസ്, വൈസ് ചെയർമാൻ അഡ്വ. വി.കെ.തോമസ്, ജോയിന്റ് സെക്രട്ടറിയും സ്‍പെക്ട്ര കൺവീനറുമായ അനീഷ് ശ്രീധരൻ, സ്‍പെക്ട്ര ജോയിന്റ് കൺവീനർമാരായ നിതിൻ ജേക്കബ്, മുരളീകൃഷ്ണൻ, ഫേബർ കാസ്റ്റൽ കൺട്രി ഹെഡ് സഞ്ജയ് ഭാൻ, ഐസിആർഎഫ് വോളന്റിയർമാർ മുരളി നോമുല, രമൺ പ്രീത്, ദീപശിക സരോഗി, സുഷമ അനിൽ, മാണി കുട്ടൻ , ജിഷ ജ്യോതിസ്, ശശിധരൻ എം, നിമ്മി റോഷൻ, ലത മണികണ്ഠൻ, നമിത ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ വാർഷിക കലാമത്സരമായ സ്‍പെക്ട്ര, കഴിഞ്ഞ 12 വർഷമായി ബഹ്‌റൈനിൽ ഐസിആർഎഫ് വിജയകരമായി നടത്തിവരുന്നു. ഈ വാർഷിക പരിപാടി യുവ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും സാമൂഹിക മാറ്റത്തിന് ഉത്തേജനം നൽകുന്ന ഒരു ഭാവി തലമുറയെ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്ന പരിപാടിയാണിത്.

 ബഹ്‌റൈന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക മത്സരമായാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിജയിക്കുന്ന എൻട്രികളും കുട്ടികളുടെ മറ്റ് മികച്ച സൃഷ്ടികളും പുതിയതായി രൂപകൽപ്പന ചെയ്ത കലണ്ടറുകളിൽ പ്രദർശിപ്പിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. 

Follow Us:
Download App:
  • android
  • ios