ഒക്ടോബർ  27  ഞാറാഴ്ച ഒമാനിൽ നടക്കുന്ന  മജ്‌ലിസ് ശുറാ  തിരഞ്ഞെടുപ്പിനോട്  അനുബന്ധിച്ച് പൗരന്മാർക്ക്  നൽകി വരുന്ന  തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നതും പുതുക്കുന്നതും അന്നേദിവസം  താൽക്കാലികമായി നിർത്തിവയ്ക്കും.

മസ്കറ്റ്: ഒക്ടോബർ 27 ഞാറാഴ്ച ഒമാനിൽ നടക്കുന്ന മജ്‌ലിസ് ശുറാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പൗരന്മാർക്ക് നൽകി വരുന്ന തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നതും പുതുക്കുന്നതും അന്നേദിവസം താൽക്കാലികമായി നിർത്തിവയ്ക്കും.

രാജ്യത്ത് നടക്കുന്ന ഒന്പതാമതത്തെ മജ്‌ലിസ് ശുറാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ള എല്ലാ പൗരമാർക്കും പങ്കെടുക്കുവാൻ അവസരം ഒരുക്കിക്കൊണ്ട് സർക്കാർ പൊതു ഒഴിവു പ്രഖ്യാപിച്ചതിനാലാണ് റോയൽ ഒമാൻ പോലീസിന്റെ ഈ തീരുമാനം.

എന്നിരുന്നാലും, ഒമാനിലെ സ്ഥിരതാമസക്കാരായ പ്രവാസികൾക്കുള്ള തിരിച്ചറിയൽ കാർഡ് ,ഒപ്പം പൗരന്മാർക്കും ഉള്ള ജനന മരണ സർട്ടിഫിക്കറ്റുകൾ എന്നിവ അന്നേ ദിവസം വിതരണം ചെയ്യുവാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു .