നിലവില്‍ 253 കൊവിഡ് രോഗികളാണ് രാജ്യത്തെ വിവിധ ആശുപതികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 75  പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളതെന്നും ആരോഗ്യ  മന്ത്രാലയത്തിന്റെ  അറിയിപ്പിൽ പറയുന്നു.

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് ആറ് പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 81 ആയി. ഇന്ന് 604 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 344 പേര്‍ സ്വദേശികളും 260 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 17,468 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

നിലവില്‍ 253 കൊവിഡ് രോഗികളാണ് രാജ്യത്തെ വിവിധ ആശുപതികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 75 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഇതിനോടകം സുഖം പ്രാപിച്ചവർ 3793 പേരാണ്. നിലവിൽ രാജ്യത്ത് 13 ,693 കൊവിഡ് രോഗികളാണുള്ളത്.