പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 2,77,304 പേര്‍ക്കാണ് ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

മനാമ: ബഹ്‌റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 22 പേര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 16 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി(recovered). കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 2,77,304 പേര്‍ക്കാണ് ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,75,698 പേര്‍ രോഗമുക്തരായി. ആകെ 7,206,695 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. 1,393 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 213 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ രണ്ടു പേര്‍ ചികിത്സയിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Scroll to load tweet…