രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് വീണ്ടും ആറ് പേര്‍ കൂടി മരിച്ചു. 317 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 335 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 377700 ആയി. ഇതില്‍ 368640 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6500 ആയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2560 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 492 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 142, കിഴക്കന്‍ പ്രവിശ്യ 72, മക്ക 45, അല്‍ഖസീം 10, അസീര്‍ 8, മദീന 7, വടക്കന്‍ അതിര്‍ത്തി മേഖല 7, അല്‍ജൗഫ് 6, ജീസാന്‍ 6, നജ്‌റാന്‍ 5, അല്‍ബാഹ 4, ഹായില്‍ 3, തബൂക്ക് 2.