എം 95 പെട്രോളിന് 214 ബൈസയും എം 91 പെട്രോളിന് 200 ബൈസയും ഡീസലിന് 222 ബൈസയുമായിരിക്കും മാര്‍ച്ചിലെ ഇന്ധന വില. 

മസ്‍കത്ത്: ഒമാനില്‍ മാർച്ച് മാസത്തെ ഇന്ധനവില ദേശിയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ആറ് ശതമാനം വർധനവാണ് മാർച്ച് മാസത്തെ ഇന്ധന വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എം 95 പെട്രോളിന് 214 ബൈസയും എം 91 പെട്രോളിന് 200 ബൈസയും ഡീസലിന് 222 ബൈസയുമായിരിക്കും മാര്‍ച്ചിലെ ഇന്ധന വില. ഫെബ്രുവരിയില്‍ എം 95ന് 202 ബൈസയും എം 91ന് 188 ബൈസയും ഡീസലിന് 209 ബൈസയുമായിരുന്നു വില.