മസ്കറ്റ്: ഒമാനില്‍ 256 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86,380 ആയി. 804 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 81828 ആയി. 

94.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പതിനാറു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 705 ആയി.383 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 144 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

യുഎഇയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ 600 കടന്നു; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധന