അബുദാബി: യുഎഇയില്‍ 614 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധവുണ്ടായി.

639 പേരാണ് പുതുതായി രോഗമുക്തി നേടിയതെന്ന് യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72,154 ആയി. 62,668 ആണ് ആകെ രോഗമുക്തരായവരുടെ എണ്ണം. രാജ്യത്തെ ആകെ മരണസംഖ്യ 387 ആണ്. 9,099 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 68,000ത്തോളം പുതിയ കൊവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

വിരമിച്ചാല്‍ ദുബൈയില്‍ താമസിക്കാം; അഞ്ചു വര്‍ഷത്തെ റിട്ടയര്‍മെന്റ് വിസ പ്രഖ്യാപിച്ചു