വിപണനത്തിനായി എയര്‍ കാര്‍ഗോ വഴി വിദേശത്ത് നിന്നെത്തിച്ച മത്സ്യങ്ങളില്‍ ചിലതിന്റെ വയറ്റില്‍ പ്ലാസ്റ്റികില്‍ പൊതിഞ്ഞ നിലയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ ലഹരിമരുന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അറബ് വംശജനായ ഒരാളെ അറസ്റ്റ് ചെയ്തു. 

വിപണനത്തിനായി എയര്‍ കാര്‍ഗോ വഴി വിദേശത്ത് നിന്നെത്തിച്ച മത്സ്യങ്ങളില്‍ ചിലതിന്റെ വയറ്റില്‍ പ്ലാസ്റ്റികില്‍ പൊതിഞ്ഞ നിലയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കിഴക്കന്‍ മേഖലയായ ഷര്‍ഖിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ അറബ് വംശജനെയും പിടിച്ചെടുത്ത മത്സ്യവും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona