ഇന്ന് രാവിലെ മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പുറത്തിറക്കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് 63 വിദേശ വനിതകള്‍ പിടിലായതായി അറിയിച്ചത്. 

മസ്‌കറ്റ്: ഒമാനില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 63 സ്ത്രീകളെ മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തു. പിടിയിലായ സ്ത്രീകള്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുധാര്‍മ്മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അധികൃതരുടെ നടപടി. ഇന്ന് രാവിലെ മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പുറത്തിറക്കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് 63 വിദേശ വനിതകള്‍ പിടിലായതായി അറിയിച്ചത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുന്നതായി റോയല്‍ ഒമാന്‍ പൊലീസിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred