രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 42,517,152 ഡോസ് കവിഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പ്രതിദിനം റിപ്പോര്‍ട്ട ചെയ്യുന്ന കൊവിഡ്(covid) കേസുകളില്‍ നേരിയ വര്‍ധന. വീണ്ടും അമ്പതിന് മുകളിലായി പുതിയ കേസുകളുടെ എണ്ണം. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്കില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആണ്. രോഗബാധിതരില്‍ 40 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്താകെ ഇന്ന് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 

ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,315 ആയി. ഇതില്‍ 5,36,370 പേരും സുഖം പ്രാപിച്ചു. ആകെ 8,727 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 175 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. ഇന്ന് 47,386 പി.സി.ആര്‍ പരിശോധനയാണ് നടന്നത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 42,517,152 ഡോസ് കവിഞ്ഞു. ഇതില്‍ 23,480,245 എണ്ണം ആദ്യ ഡോസ് ആണ്. 19,036,907 എണ്ണം സെക്കന്‍ഡ് ഡോസും. 1,660,648 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 9, ബുറൈദ 2, ജീസാന്‍ 2, ദമ്മാം 2, അല്‍കാമില്‍ 2, മറ്റ് 20 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.