Asianet News MalayalamAsianet News Malayalam

അബുദാബിയിലും ഇനിമുതല്‍ സ്മാര്‍ട്ട് ഡ്രൈവിങ് ടെസ്റ്റ്; അത്യാധുനിക സംവിധാനങ്ങളുള്ള വാഹനം - വീഡിയോ

വാഹനം ഓടിക്കുന്നയാള്‍ വിവിധ സന്ദര്‍ങ്ങളില്‍ സ്വീകരിക്കുന്ന യുക്തിവൈഭവം കൃത്യമായി നിരീക്ഷിച്ച് പരീക്ഷയില്‍ ജയപരാജയം വിലയിരുത്തും. വാഹനമോടിക്കുമ്പോള്‍ വരുത്തുന്ന പിഴവുകള്‍ സിസ്റ്റത്തില്‍ സ്വമേധയാ രേഖപ്പെടുത്തും. 

smart Driving Test system for UAE licence launched in Abu Dhabi
Author
Abu Dhabi - United Arab Emirates, First Published Jun 14, 2019, 10:01 AM IST

അബുദാബിയിലും ഇനിമുതല്‍ സ്മാമാട്ട് ഡ്രൈവിങ് ടെസ്റ്റ് ആരംഭിക്കുന്നു. നിര്‍മിത ബുദ്ധി ഉള്‍പ്പെടെ നൂതന സംവിധാനം ഉപയോഗിച്ച് പഠിതാക്കളുടെ ഡ്രൈവിങ് ശേഷി നിരീക്ഷിച്ചായിരിക്കും  ലൈസന്‍സ് അനുവദിക്കുക. 

അത്യാധുനിക ക്യാമറകളും സെന്‍സറുകളും ഘടിപ്പിച്ച വാഹനം മുന്നോട്ടുനീങ്ങുന്നത് സ്മാര്‍ട്ട് മുറികളിലിരുന്ന് നിരീക്ഷിക്കുന്ന സംവിധാനമാണിത്. വാഹനം ഓടിക്കുന്നയാള്‍ വിവിധ സന്ദര്‍ങ്ങളില്‍ സ്വീകരിക്കുന്ന യുക്തിവൈഭവം കൃത്യമായി നിരീക്ഷിച്ച് പരീക്ഷയില്‍ ജയപരാജയം വിലയിരുത്തും. വാഹനമോടിക്കുമ്പോള്‍ വരുത്തുന്ന പിഴവുകള്‍ സിസ്റ്റത്തില്‍ സ്വമേധയാ രേഖപ്പെടുത്തും. പഠിതാവിന് ആവശ്യമെങ്കില്‍ പിന്നീട് ഇത് പരിശോധിച്ച് തെറ്റ് മനസിലാക്കാനും അവസരമുണ്ട്. തെറ്റുകൂടാതെ വാഹനമോടിച്ചാല്‍ ഉടന്‍ തന്നെ ലൈസന്‍സ് നല്‍കുകയും ചെയ്യും.

സ്മാര്‍ട്ട് ഡ്രൈവിങ് ടെസ്റ്റ് വാഹനം അബുദാബി പൊലീസ് മേധാവി മേജര്‍ ജനറല്‍ ഫാരിസ് ഖലഫ് അല്‍ മസ്റൂഇ പരിശോധിച്ച് സുരക്ഷയും കൃത്യതയും ഉറപ്പുവരുത്തി. പുതിയ സാങ്കേതികവിദ്യ വാഹനാപകടം കുറയ്ക്കാന്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെസ്റ്റിനിടെ പരിശോധകരുടെ ഇടപെടല്‍ മൂലമോ മറ്റോ ഉണ്ടാകുന്ന തെറ്റ് മറികടക്കാനും ഇത്തരം പരിശോധനകളിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത. ഹൈടെക് സംവിധാനം വ്യാപകമാകുന്നതോടെ പരിശീലകരുടെയും ഉദ്യോഗസ്ഥരുടെയും എണ്ണം കുറയ്ക്കാനാവും. കൂടുതല്‍ പേര്‍ക്ക് ടെസ്റ്റിന് അവസരം നല്‍കാനാവുമെന്ന് മാത്രമല്ല പ്രവര്‍ത്തന ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കും. ആദ്യഘട്ടത്തില്‍ അബുദാബി, അല്‍ഐന്‍, അല്‍ ദഫ്റ എന്നിവിടങ്ങളിലാണ് സ്മാര്‍ട്ട് പരീക്ഷ നടത്തുക. 

 

Follow Us:
Download App:
  • android
  • ios