മസ്‌കറ്റ്: രണ്ട് ഒമാന്‍ പൗരന്മാരടക്കം പതിമൂന്ന് വിദേശികള്‍ ഉള്‍പ്പെടുന്ന ഒരു കള്ളക്കടത്ത് ശൃംഖലയെ മസ്‌കറ്റ് ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തു. അയല്‍ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടവരെ അനധികൃതമായി ഒമാനിലേക്ക് പ്രവേശിപ്പിക്കുന്നതും ഔദ്യോഗിക  രേഖകള്‍ വ്യാജമായി  ഉണ്ടാക്കുകയും ചെയ്തു വന്നിരുന്ന സംഘത്തെയാണ്  റോയല്‍ ഒമാന്‍ പോലീസ് പിടികൂടിയത്. പിടിയിലായ കുറ്റവാളികക്കെതിരെ  നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും  റോയല്‍ ഒമാന്‍ പോലീസിന്റെ ട്വിറ്റെര്‍ സന്ദേശത്തില്‍ പറയുന്നു .