മസ്‍കത്ത്: സെൻട്രൽ ബ്ലഡ് ബാങ്കിലെ രക്ത ദൗർലഭ്യത്തിനു പരിഹാരമായി  സോഷ്യൽ ഫോറം ഒമാൻ,  ആരോഗ്യ മന്ത്രാലയവുമായി  സഹകരിച്ച് നടത്തിവരുന്ന ഏകദിന രക്തദാന ക്യാമ്പിന്റെ നാലാം ഘട്ടം വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതൽ നടക്കും. അസ്‌സൈബ  നവംബർ 18 സ്ട്രീറ്റിലുള്ള ഫറഹാ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്.

ഓഗസ്റ്റ് മുതല്‍ കൊവിഡ്  പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചുവരുന്ന ക്യാമ്പുകള്‍ ജന പങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ മൂന്ന് ക്യാംപുകളിലായി 650ഓളം പേരില്‍ നിന്ന് രക്തം സ്വീകരിച്ചു. വെള്ളിയാഴ്‍ച നടക്കന്ന ക്യാമ്പില്‍ പരമാവധിപ്പേര്‍ പങ്കാളികളാകാണമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.