Asianet News MalayalamAsianet News Malayalam

മദ്യപിച്ച് ലക്കുകെട്ട് സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസർ, ദുബൈ പൊലീസിനെ ആക്രമിച്ചു; അറസ്റ്റ്, ജയിൽശിക്ഷ

ശിക്ഷാ കാലവധി കഴിഞ്ഞ ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്തും. 

social media influencer and brother jailed for attacking dubai police
Author
First Published Aug 23, 2024, 3:25 PM IST | Last Updated Aug 23, 2024, 3:25 PM IST

ദുബൈ: മദ്യലഹരിയില്‍ ദുബൈ പൊലീസിനെ ആക്രമിച്ച അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറെയും സഹോദരനെയും അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കും കോടതി മൂന്ന് മാസത്തെ ജയില്‍ശിക്ഷ വിധിച്ചു. വ്യോമസേന വെറ്ററനും മിസ്റ്റര്‍ യുഎസ്എ മത്സരാര്‍ത്ഥിയുമായ ജോസഫ് ലോപസും സഹോദരന്‍ ജോഷ്വ എന്നിവരാണ് പിടിയിലായത്.

ദുബൈ പൊലീസ് ഓഫീസര്‍മാരെ ആക്രമിക്കുക, അറസ്റ്റ് ചെറുക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. തടവുശിക്ഷക്ക് പുറമെ 5,244 ദിര്‍ഹം പിഴയും ഇവര്‍ക്കെതിരെ ചുമത്തി. തടവുശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം രണ്ടുപേരെയും നാടുകടത്തും. 

Read Also -  വിസയില്ലാതെ കറങ്ങി വരാം; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക

അറസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 24കാരനായ ജോസഫ് ലോപസിന് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷത്തില്‍പ്പരം ഫോളോവേഴ്സുണ്ട്. മിസ്റ്റര്‍ ലൂസിയാന സ്ഥാനവും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ മിസ്റ്റര്‍ യുഎസ്എ മത്സരത്തില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios