1949 ജൂലൈ 15ന് അല്‍ മക്തൂം കുടുംബത്തിന്റെ ഷിന്ദഗയിലെ വീട്ടിലാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. 2006ല്‍ ദുബൈ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തു.

ദുബൈ: യുഎഇയുടെ പ്രിയപ്പെട്ട ഭരണാധികാരി, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് 72-ാം ജന്മദിനം. നിരവധി ആളുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദുബൈ ഭരണാധികാരിക്ക് ജന്മദിനാശംസകള്‍ അറിയിച്ചത്.

ശൈഖ് മുഹമ്മദിന്റെ പഴയ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

Scroll to load tweet…

 1949 ജൂലൈ 15ന് അല്‍ മക്തൂം കുടുംബത്തിന്റെ ഷിന്ദഗയിലെ വീട്ടിലാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. 2006ല്‍ ദുബൈ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തു. ദുബൈയുടെ വികസനത്തിനും മുന്നേറ്റത്തിനുമായി നിരവധി സുപ്രധാന തീരുമാനങ്ങള്‍ നടപ്പിലാക്കി, എമിറേറ്റിനെ ഉയര്‍ച്ചയിലേക്ക് നയിച്ച ഭരണാധികാരിയായി അദ്ദേഹം ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചു. 

Scroll to load tweet…
Scroll to load tweet…