ദുബായ്: പ്രവാസലോകത്ത് സഹായവുമായി ഓടിയെത്തിയിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ നന്തി നാസര്‍(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് കൊയിലാണ്ടി നന്തിബസാര്‍ മുസ്ലിയാര്‍കണ്ടി വീട്ടില്‍ നാസര്‍ പ്രവാസലോകത്തെ സാമൂഹ്യ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു.

ദുബായിയില്‍ മരണപ്പെടുന്ന മലയാളികളടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ലേബര്‍ ക്യാമ്പുകളിലും സഹായവുമായി നന്തി നാസര്‍ സജീവമായിരുന്നു. ദുബായിയിലെ പി ആര്‍ ഒമാരുടെ കൂട്ടായ്മയുടെ സംഘാടകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: നസീമ. മക്കള്‍: സന, ഷിബില (അമേരിക്ക), സാദ് (ബഹ്റൈന്‍).